Sunday, 5 May 2013

ചുരുളഴിയാത്ത നിഗൂഢ സംഭവങ്ങള്‍…! Part 1


ചുരുളഴിയാത്ത നിഗൂഢ സംഭവങ്ങള്‍…!

കണ്ണുകളെയും കാതുകളേയും വിശ്വസിക്കാന്‍ കഴിയാത്തവണ്ണം എത്രയോ സംഭവങ്ങളാണ് കാലാകാലമായി നമ്മുടെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. സംഭവിക്കില്ലെന്ന് നമ്മള്‍ വിശ്വസിക്കുന്നതെല്ലാം സംഭവിച്ചിരിക്കുന്നു. രക്തം തരിക്കുന്ന വിചിത്രസംഭവങ്ങളുമായി My Blog!!!സണ്‍ഡേ സ്‌പെഷ്യല്‍ആരംഭിയ്ക്കുന്നു. കെട്ടുകഥയെന്ന് വാദിക്കുമ്പോള്‍ ശ്രദ്ധിക്കുക, ഈ സംഭവങ്ങള്‍ നമ്മുടെ ചരിത്രത്താളുകളില്‍ നിഗൂഢരഹസ്യങ്ങള്‍ക്കിടയില്‍ ഇടം നേടിയവയാണ്. ലോകം അത്രമാത്രം വിചിത്രമായതിനാല്‍ വായിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല.
നിരവധി ആത്മഹത്യകള്‍ക്ക് കാരണമായ ഗാനം!
Sheet Music - Gloomy Sundayഇരുന്നൂറോളം ആത്മഹത്യകള്‍ക്ക് കാരണമായ ഒരു ഗാനമുണ്ട്! ‘ഗ്ലൂമി സണ്‍ഡേ’. ഹംഗേറിയന്‍ കവിയായ ലാസ്ലോ ജാവോര്‍ തന്റെ കാമുകിക്കുവേണ്ടി എഴുതിയ ഈ കവിത റെസോയി സെറിസിന്റെ സംഗീതസംവിധാനത്തില്‍ പുറത്തുവന്നതോടെയാണ് ആത്മഹത്യകള്‍ക്ക് തുടക്കംകുറിച്ചത്. ഗ്ലൂമി സണ്‍ഡേയുടെ സംഗീത റെക്കോഡ് വന്‍ ഹിറ്റായി മാറി. കവിത സംഗീതമായി പുറത്തുവന്ന് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജാവോറിന്റെ കാമുകി ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ ഗ്ലൂമി സണ്‍ഡേയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹംഗറിയിലെ ഒരു ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചുമരിച്ചു. മുറിയില്‍ നിന്നും അയാള്‍ കേട്ടുകൊണ്ടിരുന്ന ഗ്ലൂമി സണ്‍ഡേയുടെ റെക്കോഡ് കണ്ടെടുത്തു.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞില്ല. ഒരു പെണ്‍കുട്ടി വിഷം കഴിച്ചു. അബോധാവസ്ഥയില്‍ കിടക്കുമ്പോഴും അവളുടെ മുറിയിലെ ഗ്രാമഫോണ്‍ റെക്കോഡില്‍ നിന്നും ഗ്ലൂമി സണ്‍ഡേ പാടുന്നുണ്ടായിരുന്നു. ബുഡാപെസ്റ്റിലെ ഒരു റെസ്റ്റോറന്റില്‍ ഗ്ലൂമി സണ്‍ഡേ ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒരു ഗായകസംഘം. അതു കേട്ടുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍ സ്വയം വെടിവെച്ചുമരിച്ചു.
1968ല്‍ ഗ്ലൂമി സണ്‍ഡേ കേട്ട ഒരാള്‍ ഉടന്‍ തന്നെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. ഗ്ലൂമി സണ്‍ഡേ പൊതുവേദികളില്‍ ആലപിക്കാന്‍ പാടില്ലെന്ന് ഹംഗേറിയന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പക്ഷേ, ഇംഗ്ലണ്ടില്‍ ആത്മഹത്യകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അമേരിക്കയില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും അവിടെ ഗാനം നിരോധിച്ചില്ല. ബി ബി സിയും ഈ ഗാനം നിരോധിച്ചിരുന്നു. ഗ്ലൂമി സണ്‍ഡേയുമായി ബന്ധപ്പെട്ട് ഏകദേശം 200 ആത്മഹത്യകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുണ്ട്.
സ്റ്റാര്‍ ടൈഗര്‍ വിമാനം അപ്രത്യക്ഷമായതെവിടെ?
Star Tiger - PixOrange1948ലാണ് സംഭവം. ഇംഗ്ലണ്ടിലെ ‘സ്റ്റാര്‍ ടൈഗര്‍’എന്ന വിമാനം അസോറെസില്‍ നിന്നും ബെര്‍മുഡയിലേക്കു പറന്നു. വിമാനം കൃത്യസമയത്തെത്തുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ട് മണിക്കൂറുകളായിട്ടും വിമാനം ലാന്‍ഡ് ചെയ്തില്ല. വിമാനം എവിടെയെങ്കിലും തകര്‍ന്നു വീണതാണോ എന്ന അന്വേഷണവും ആരംഭിച്ചു. നിഷ്ഫലം. വിമാനത്തില്‍ നിന്നും അവസാനമായി ലഭിച്ച സന്ദേശം വിദൂരതയില്‍ നിന്നും വരുന്നതുപോലെ അവ്യക്തമായിരുന്നു. എവിടെക്കാണ് ഈ വിമാനം പറന്നിട്ടുണ്ടാവുക എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു.
നടിയുടെ ശരീരം സ്വയം കത്തിയമര്‍ന്നു
Spontaneous Human Combustion1964 ഒക്ടോബര്‍ മാസം. മുന്‍ അമേരിക്കന്‍ നടി ഓള്‍ഗാവര്‍ത്ത് സ്റ്റീഫന്‍സ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു. അവരെ കാണാന്‍ ചുറ്റും ആരാധകരും കൂടിയിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഓള്‍ഗാവര്‍ത്തിന്റെ ശരീരം ആളിക്കത്താന്‍ തുടങ്ങി. ആര്‍ക്കും അവരെ രക്ഷിക്കാനായില്ല. അഗ്നിശമന വിദഗ്ധരെത്തി വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വാഹനത്തിനു പ്രത്യേകിച്ചു തകരാറുകളും ഉണ്ടായിരുന്നില്ലെന്നും തീ പിടിക്കാനുള്ള സാധ്യതയൊന്നുമില്ലെന്നുമായിരുന്നു അഗ്നിശമന ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അപ്പോള്‍ പിന്നെ ഓള്‍ഗാവര്‍ത്തിന്റെ ശരീരം കത്തിയമര്‍ന്നത് പിന്നെങ്ങനെയായിരിക്കും?
                                                                                                                                                                                                                                   To be continued…..

No comments:

Post a Comment