Sunday, 28 April 2013

നിങ്ങള്‍ക്കും എളുപ്പത്തില്‍ ഡബിള്‍ റോള്‍ സൃഷ്ടിയ്ക്കാം


നിങ്ങള്‍ക്കും എളുപ്പത്തില്‍ ഡബിള്‍ റോള്‍ സൃഷ്ടിയ്ക്കാം



പ്രേക്ഷകരെ ഒരുകാലത്ത് ഏറെ അമ്പരപ്പിച്ച സിനിമാറ്റിക് അത്ഭുതമായിരുന്നു ഡബിള്‍ റോള്‍. ഒരേ അഭിനേതാവ് തന്നെ രണ്ടോ, അധികമോ വേഷങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് ഒരേ സമയത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന വിദ്യയാണിത്. ഏതായാലും പ്രേക്ഷകര്‍ ക്യാമറാ ട്രിക്കെന്ന് വിളിച്ച് അടിവരയിട്ട ഈ സാങ്കേതികവിദ്യ ഇന്ന് ആര്‍ക്കും ചെയ്‌തെടുക്കാവുന്ന വിധത്തില്‍ ലളിതമായിരിയ്ക്കുന്നു. ഇന്ന് പുറത്തിറങ്ങുന്ന ഹൃസ്വചിത്രങ്ങളില്‍ പോലും വളരെ കൃത്യതയോടെ ഡബിള്‍ റോളുകള്‍ ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ ക്യാമറയും, ലാപ്‌ടോപ്പും, അഡോബ് പ്രീമിയര്‍ പ്രോയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇരട്ട വേഷങ്ങള്‍ അനായാസം നിര്‍മ്മിയ്ക്കാം.

കുടുതല്‍ വായിക്കാന്‍ തഴെ ക്ലിക്ക് ചെയൂ.........





  • ഒരു ക്രോമ(നീല, പച്ച പശ്ചാത്തലങ്ങള്‍) പശ്ചാത്തലത്തില്‍ കഥാപാത്രങ്ങളെ നിര്‍ത്തി ഷൂട്ട് ചെയ്തതിന് ശേഷം പോസ്റ്റ് പ്രൊഡക്ഷനില്‍ ഡബിള്‍ റോള്‍ സാധ്യമാക്കാം.

  • ക്യാമറയെ ഒരേ പോലെ നിലനിര്‍ത്തി, ഒരേ പ്രകാശ തീവ്രതയില്‍ ഒരു കഥാപാത്രത്തെ കൊണ്ട് രണ്ടു വേഷങ്ങള്‍ കൈകാര്യം ചെയ്യിപ്പിച്ച ശേഷം, എഡിറ്റിങ്ങില്‍ ഈ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് ഡബിള്‍ റോളുകള്‍ ഉണ്ടാക്കാം.

  • ക്യാമറ ട്രാക്കിലോ മറ്റോ ചലിയ്ക്കുമ്പോഴും ഡബിള്‍ റോള്‍ ഷൂട്ട് ചെയ്യാന്‍ സാധ്യമാണ്. പക്ഷെ ചലനങ്ങള്‍ ഒരേ പോലെയായിരിയ്ക്കണം.



തരക്കേടില്ലാത്ത വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയുന്ന ഒരു ക്യാമറ,ക്യമറ ഒരേ പോലെ വയ്ക്കാന്‍ വേണ്ട ഒരു ട്രൈപോഡ് അല്ലെങ്കില്‍ സ്റ്റാന്‍ഡ്, ഒരു ലാപ്‌ടോപ്, വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍  തുടങ്ങിയവയുണ്ടെങ്കില്‍ നിങ്ങള്‍ക്കും എളുപ്പത്തില്‍  ഡബിള്‍ റോള്‍ സൃഷ്ടിച്ചെടുക്കാം.
ഷൂട്ട് ചെയ്യേണ്ട വിധം
  • ക്യാമറ ട്രൈപ്പോഡിലോ, അനങ്ങാതെ വയ്ക്കാവുന്ന ഏതെങ്കിലും സ്റ്റാന്‍ഡിലോ വയ്ക്കുക.

  • അതിന് ശേഷം ക്യാമറ ഓണ്‍ ചെയ്ത് വീഡിയോ റെക്കോര്‍ഡിംഗ് തുടങ്ങുക.

  • ക്യാമറയുടെ മുന്‍ വശത്ത് ഫ്രെയിമില്‍ വരുന്ന വിധത്തില്‍ ഒരറ്റത്ത് നില്‍ക്കുക. എന്നിട്ട് മറ്റേ അറ്റത്ത് നോക്കി കൈവീസിക്കാണിയ്ക്കുക.
    എന്നിട്ട് ക്യമറ ഓഫ് ചെയ്യാതെ ഫ്രെയിമിന്റെ മറ്റേ അറ്റത്ത് പോയി നിന്ന് എതിര്‍ അറ്റത്തേയ്ക്ക് നോക്കി കൈ വീശുക.
    കട്ട്.

    എഡിറ്റിംഗ്‌


  • ഇനി ഷൂട്ട് ചെയ്ത ക്ലിപ്പ് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക.
    എന്നിട്ട് അഡോബ് പ്രീമിയര്‍ പ്രോ തുറക്കുക. വീഡിയോ അതിലേയ്ക്ക് ഇമ്പോര്‍ട്ട് ചെയ്യുക.
    എന്നിട്ട് ആദ്യത്തെ കൈവീശലിന്റെ ഭാഗവും, രണ്ടാമത്തെ കൈവീശലിന്റെ ഭാഗവും സ്പ്ലിറ്റ് ചെയ്ത് രണ്ട് ക്ലിപ്പുകളാക്കുക.

  • രണ്ട് ക്ലിപ്പുകളും ഒന്നിന് മുകളില്‍ മറ്റേത് വരുന്ന വിധത്തില്‍ ടൈംലൈനില്‍ ഇടുക.
    വീഡിയോ ഇഫക്ട്‌സില്‍ നിന്നും ക്രോപ്പ് ടൂള്‍ എടുക്കുക. ഏറ്റവും മുകളിലത്തെ ക്ലിപ്പിലേയ്ക്ക് വലിച്ചിട്ടാല്‍ മതിയാകും.

  • അതിന് ശേഷം ഇഫക്ട്‌സ് കണ്ട്രോളില്‍ കയറി ഏത് വശത്ത് നിന്ന് മുകളിലെ വീഡിയോ ക്ലിപ്പ് ക്രോപ്പ് ചെയ്യണമെന്ന് നോക്കി, ണധ്യഭാഗം വരെ ക്രോപ്പ് ചെയ്യുക.
    അപ്പോള്‍ ആ ഭാഗത്ത് താഴത്തെ ക്ലിപ്പിലെ ഭാഗങ്ങള്‍ കാണാന്‍ സാധിയ്ക്കുകയും, പ്ലേ ചെയ്യുമ്പോള്‍ നിങ്ങളെ തന്നെ ഇരട്ട വേഷത്തില്‍ കാണാന്‍ സാധിയ്ക്കുകയും ചെയ്യും. പൂര്‍ണമായ ലഭിയ്ക്കാന്‍ അല്പസ്വല്പം കട്ടുകള്‍ ആവശ്യമായി വന്നേക്കാം. ആഫ്റ്റര്‍ ഇഫക്ട്‌സ് പോലെയുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് വളരെ മികച്ച ഡബിള്‍ റോളുകള്‍ സൃഷ്ടിച്ചെടുക്കാനാകും
ഇനി എക്‌സ്‌പോര്‍ട്ട് ചെയ്ത് നോക്കിയാല്‍ കാണാം പരസ്പരം കൈവീശിക്കാണിയ്ക്കുന്ന നിങ്ങളുടെ ഇരട്ട വേഷങ്ങള്‍.

2 comments: